എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി. ലീഗിന് ലീഗിന്‍റേതായ തീരുമാനം ഉണ്ട്. വിഷയത്തിൽ ലീഗിന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സാഹചര്യം മാറുമെന്നും അടുത്ത തവണ യു.ഡി.എഫ് ഭരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Social Share Buttons and Icons powered by Ultimatelysocial