കോൺഗ്രസിനെ ഉമ്മന്‍ ചാണ്ടിനയിക്കും; ഹൈക്കമാൻഡ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്ക് പുതിയ ചുമതലകള്‍. കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായേക്കും. തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള സമിതയുടെ മേല്‍നോട്ടവും വഹിക്കും. ഡിസിസി അഴിച്ചുപണിയിൽ ഹൈക്കമാൻഡ് നിലപാടിന് വഴങ്ങി ഗ്രൂപ്പുകൾ. പ്രവർത്തന മികവില്ലാത്തവരെ മാറ്റാമെന്നു ചർച്ചകളിൽ നേതാക്കൾ യോജിച്ചു. നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ അധികാരത്തിലെത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നത്. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന ഹൈക്കമാൻഡ് നിലപാട് എടുത്തതോടെയാണ് ഡിസി സി പുനസംഘടനയിൽ വിട്ടുവീഴ്ചയ്ക്ക് നേതാക്കൾ തയ്യാറായത്.8 ഡിസിസി കളിൽ അഴിച്ചു പണി വേണമെന്നായിരുന്നു സംസ്ഥാന ചുമതലയുള്ള താരിഖ് അൻവറിന്റെ റിപ്പോർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ് എന്നി ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും. കൊല്ലം ഡിസിസി അധ്യക്ഷ പദവിയിൽ വനിത പ്രധിനിധ്യം ആയതിനാൽ ബിന്ദു കൃഷ്ണക്ക് ഇളവ് ലഭിക്കുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ഘടകകക്ഷികൾ അടക്കം ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യവും ചർച്ചയിൽ ഉയർന്നു വരും. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കുന്നതും യോഗത്തിൽ ചർച്ചയായി.

Social Share Buttons and Icons powered by Ultimatelysocial