വ്യവസായിയെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പിന്റെ കത്ത്

മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്താണ് സിപിഐ സ്ഥാനാർത്ഥിയെ ശുപാർശ ചെയ്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നൽകിയത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ശുപാർശ.നേരത്തെ സിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാർക്കാട് കഴിഞ്ഞ തവണ യുഡിഎഫ് ആയിരുന്നു വിജയിച്ചത്. ഇത്തവണ ഐസക്കിനെ സ്ഥാനാർത്ഥിയാക്കണമെന്നും അങ്ങനെയെങ്കിൽ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമെന്നാണ് ബിഷപ്പ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. നേരിട്ട് ചെന്നാണ് കത്ത് കാനത്തിന് കൈമാറിയത്. 

Social Share Buttons and Icons powered by Ultimatelysocial