മാണി സി കാപ്പനുള്ള മറുപടി സിപിഎം കൊടുക്കും; ജോസ് കെ മാണി

പാലാ സീറ്റിനെച്ചൊല്ലി മാണി സി കാപ്പന്‍ മുന്നണി വിടാനൊരുങ്ങുന്നതില്‍ പ്രതികരിച്ച് ജോസ് കെ മാണി. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പേ കാപ്പന്‍ വിവാദമുണ്ടാക്കി. കാപ്പനുള്ള മറുപടി സിപിഐഎം നേതൃത്വം കൊടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. കേവലം പഞ്ചായത്ത് സീറ്റിനുവേണ്ടിയാണ് ഞങ്ങളെ മുന്നണിയില്‍നിന്നും പുറത്താക്കിയത്. അത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ യുഡിഎഫിന് ബോധ്യമായിക്കാണണം’, ജോസ് കെ മാണി പറഞ്ഞു. വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നണിക്ക് അകത്തോ പുറത്തോ നടന്നിട്ടില്ല. നടക്കാത്ത കാര്യത്തിന്റെ പുറത്താണ് കാപ്പന്‍ വിവാദമുണ്ടാക്കിയതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

Social Share Buttons and Icons powered by Ultimatelysocial