പിസി ജോര്‍ജിനെ പോലൊരു വിഷമാലിന്യത്തെ കേരള രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ല; റിജില്‍ മാക്കുറ്റി

യുഡിഎഫിനെതിരെ കടന്നാക്രമണം നടത്തിയ പിസി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പിസി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിക്കുമെന്നാണ് റിജില്‍ മാക്കുറ്റി പ്രതികരിച്ചത്.യുഡിഎഫ് മുസ്‌ലിം ജിഹാദികളാണ് നിയന്ത്രിക്കുന്നതെന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ വെച്ച് പിസി ജോര്‍ജിന്റെ ഷാള്‍ അണിയിക്കല്‍ റിജില്‍ മാക്കുറ്റി നിഷേധിച്ചിരുന്നു. ഒരു സമുദായത്തെ അങ്ങേയറ്റം മ്ലേഛമായ ഭാഷയില്‍ അധിക്ഷേപിച്ചയാളാണ് പിസി ജോര്‍ജ് എന്നും അങ്ങനെയൊരാളുടെ അനുമോദനം സ്വീകരിക്കുന്നതിലും നല്ലത് നിരാഹാര സമരം അവസാനിപ്പിക്കുന്നതാണെന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.

റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക് പോസ്റ്റ്‌;

പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും
നാണിച്ച് പോകും. കേരള രാഷ്ട്രീയം
ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല.
പൂഞ്ഞാർ MLA ആയത് ആരുടെ ഒക്കെ
വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല.
ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Social Share Buttons and Icons powered by Ultimatelysocial