മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചു

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമന ഉത്തരവിറങ്ങി. ഉത്തരവ് പ്രകാരം സി എം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരും. സി എം രവീന്ദ്രന് പുറമെ പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍.ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്ന എന്‍ പ്രഭാവര്‍മയാണ് ഇത്തവണ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രസ് സെക്രട്ടറിയായി നിയമിതനായ പി എം മനോജ് അതേ തസ്തികയില്‍ തുടരും.കെ എം എബ്രഹാമാണ് പുതിയ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറി. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ. എ രാജശേഖരന്‍ നായരെയും നിയമിച്ചു. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാകും.കെ എം എബ്രഹാമാണ് പുതിയ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറി. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ. എ രാജശേഖരന്‍ നായരെയും നിയമിച്ചു. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാകും.

Leave a Reply

Your email address will not be published.

Social Share Buttons and Icons powered by Ultimatelysocial