സമൂഹമാധ്യമങ്ങളിൽ വൈറലായി ഡിജിറ്റൽ ആർട്ട്ചിത്രങ്ങൾ

മലപ്പുറം: ലോക്ക്ഡൗണായതോടെ ജനജീവിതം വീടുകളിൽ ഒതുങ്ങിയിരിക്കുകയാണ്. ഈ കാലയളവിൽ ഭൂരിഭാഗം ആളുകളും സമയം ചെലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലായിരിക്കും.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ക്രാഫ്റ്റ് വർക്കുകൾ, വീടുകളിൽ പൂന്തോട്ടം നിർമാണം, ബക്കറ്റ് ചിക്കൻ, ചക്കക്കുരു ജ്യൂസ് ഇവയൊക്കെയായിരുന്നു പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തത്. അതേസമയം ഈ ലോക്ക്ഡൗണിൽ ഡിജിറ്റൽ കാർട്ടൂൺ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ 90 ശതമാനവും ഇപ്പോൾ ഡിജിറ്റൽ കാർട്ടൂൺ ചിത്രങ്ങളാണ് കാണാൻ കഴിയുക. മൊബൈൽ ഫോൺ ഉപയോഗിച്ച് അപ്ലിക്കേഷന്റെ സഹായത്തോടെ ആർക്കും എളുപ്പത്തിൽ നിർമിക്കാൻ കഴിയുന്ന ഇത്തരം ഡിജിറ്റൽ കാർട്ടൂൺ ആർട്ടുകൾ സിനിമാതാരങ്ങൾ അടക്കമുള്ളവർ
സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ഇപ്പോൾ വാട്സ്ആപ്പ് സ്റ്റാറ്റസ് മുതൽ പ്രൊഫൈൽ പിക്ചർ വരെ ഇത്തരത്തിൽ നിർമ്മിക്കുന്നവയാണ്.
ട്യൂൺ ആപ്പ് വഴി ഇറൈസ് ചെയ്തെടുക്കുന്ന പടം പിക്സ് ആർട്ട് ആപ്പിന്റെ സഹായത്തോടെയാണ് കാർട്ടൂൺ ചിത്രത്തിൽ യോജിപ്പിക്കുന്നത്. ലോക്ക്ഡൗൺ മൂലം വീട്ടിൽ വെറുതെ ഇരുന്നു ബോറടിക്കുന്നവർക്ക് നല്ലരു വിനോദം കൂടിയാണ് കാർട്ടൂൺ ചിത്രങ്ങളുടെ നിർമാണം.

Leave a Reply

Your email address will not be published.

Social Share Buttons and Icons powered by Ultimatelysocial