പെങ്ങളുടെ ഓപ്പറേഷന് രക്തം വേണം, യുവാവിനെയും കൂട്ടി ഔദ്യോഗിക വാഹനത്തിൽ രക്തമെത്തിച്ച് പൊലിസ്

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ
എല്ലായിടത്തും പൊലിസ് പരിശോധന കർശനമാണ്. പൊലിസ് പിടിക്കുമോയെന്ന് ഭയന്നാണ് പലരും പുറത്ത് ഇറങ്ങാതിരിക്കുന്നത്. പേടിപ്പിക്കാനും വിരട്ടാനും മാത്രമല്ല പൊലിസ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പാണ്ടിക്കാട്ട് നടന്ന
ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സഹോദരിയുടെ ചികിത്സയ്ക്ക് അത്യാവശ്യമായി പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കിയാണ് പാണ്ടിക്കാട് പൊലിസ് മാതൃകയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാണ്ടിക്കാട് ടൗണിലെ വാഹനപരിശോധനക്കിടയിലാണ് ബൈക്കിൽ ഫോൺ ചെയ്തു വരുന്ന യുവാവിനെ പൊലിസ് കൈകാട്ടി നിർത്തിയത്. വിവരമന്വേഷിച്ചപ്പോഴാണ്
പെങ്ങളുടെ ഓപ്പറേഷന് അടിയന്തരമായി രക്തം
വേണമെന്നറിഞ്ഞത്. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ സർക്കിൾ ഇൻസ്പെക്ടർ അമൃതരംഗൻ യുവാവിനെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി അതിവേഗം ആശുപത്രിയിൽ എത്തിച്ചു നൽകി.
നിരവധി പേരാണ് പൊലിസിന്റ സമയോചിതമായ ഇടപെടലിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഇന്നത്തെ കയ്യടി പാണ്ടിക്കാട് പൊലിസിന്’ എന്ന തലക്കെട്ടോടെയാണ് ഈ സംഭവം പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published.

Social Share Buttons and Icons powered by Ultimatelysocial