മലപ്പുറത്ത്‌ കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

മലപ്പുറം: കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കരുവാരകുണ്ട് തരിശിലെ വാലയിൽ ഷാജിയാണ് മരിച്ചത്. കൂട്ടം തെറ്റി വന്ന കാട്ടുപോത്ത് കരുവാരകുണ്ടിൽ അലസമായി നടക്കുന്നുണ്ടായിരുന്നു. 10 മണിക്ക് കാട്ടുപോത്തിനെ കാട്ടിലേക്ക് ഓടിക്കുന്നതിനിടയിൽ കാട്ടുപോത്ത് തിരിച്ചുവന്ന് ഷാജിയെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എം.പി.ആർ.എഎ.കെ കരുവാരകുണ്ട് മേഖലാ പ്രസിഡന്റായിരുന്നു മരണപ്പെട്ട ഷാജി.

Leave a Reply

Your email address will not be published.

Social Share Buttons and Icons powered by Ultimatelysocial