മരിച്ചെന്ന്​ കരുതി സംസ്​കാരം നടത്തിയ വ്യക്തി ഒരാഴ്​ചക്ക്​ ശേഷം തിരിച്ചെത്തി

രാജസ്ഥാൻ: രാജസ്​ഥാനിൽ മരിച്ചതായി കരുതി ബന്ധുക്കൾ സംസ്​കാരം നടത്തിയ വ്യക്തി ഒരാഴ്​ചക്ക്​ ശേഷം തിരിച്ചുവന്നു. ആശുപത്രിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം 40കാരനായ ഓംകാർ ലാൽ ഗഡുലിയയുടേതാണെന്ന്​ കരുതി ബന്ധുക്കൾ സംസ്​കരിക്കുകയായിരുന്നു. എനാൽ ഒരാഴ്​ചക്ക്​ ശേഷം ഓംകാർ വീട്ടിൽ തിരിച്ചെത്തിയതോടെയാണ്​ മൃതദേഹം മാറിപ്പോയ കാര്യം അറിയുന്നത്​. രാജസ്​ഥാനിലെ സർക്കാർ ഉടമസ്​ഥതയിലുള്ള ആർ.കെ ആശുപത്രിയിൽ 40കാരനായ ഒരാൾ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അജ്ഞാതനെന്ന്​ വിലയിരുത്തി പ്രദേശത്തെ പൊലീസ്​ സ്​റ്റേഷനിൽ അറിയിച്ചു. ഓംകുമാറിനെ കുറിച്ച്​ വിവരം ഒന്നുമില്ലാത്തതിനാൽ അ​ദ്ദേഹത്തിന്റെ കുടുംബം മരിച്ചത്​ ഓംകുമാറാണെന്ന്​ തെറ്റിദ്ധരിക്കുകയും മൃതദേഹം ഏറ്റുവാങ്ങി സംസ്​കരിക്കുകയായിരുന്നു. ഗോവർധർ പ്രജാപതാണ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്​.

Social Share Buttons and Icons powered by Ultimatelysocial