ലക്ഷദ്വീപിൽ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കളക്ടര്‍ അഷ്‌കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.മുഹമ്മദ് ഷഫീഖ്, സാദിഖ് അലി, ഹസ്സന്‍ കോയ, റഹ്മത്തുള്ള, സിയാദ്, അഹമ്മദ്, ജമീല്‍, ഷിഖന്തര്‍, ഇദ്രീസ്, ഫസുറഹ്മാന്‍, റാസി, യാസിര്‍ എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റിലായ 12 പേരും നിരാഹാരം നടത്തി വരികയാണ്. ഇവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയെന്നാണ് വിവരം. അറസ്റ്റ് ചെയ്തയുടന്‍ കേസെടുത്തിരുന്നില്ല. കവരത്തിയില്‍ നിന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം നടപടികള്‍ എടുക്കാമെന്നായിരുന്നു നിലപാട്.

Social Share Buttons and Icons powered by Ultimatelysocial