വിവാഹ ചടങ്ങിനിടെ വധു മരിച്ചു; സഹോദരിയെ വിവാഹം ചെയ്ത് വരൻ

ഉത്തർപ്രദേശ്: വിവാഹ ചടങ്ങിനിടെ വധുവിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ വധുവിന്റെ സഹോദരിടെ വിവാഹം കഴിക്കേണ്ടി വന്ന വരൻ. ഉത്തർപ്രദേശിലെ സനദ്പുർ എന്ന സ്ഥലത്താണ് സംഭവം. മനോജ് കുമാർ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്.
വിവാഹചടങ്ങുകൾ നടക്കുന്നതിനിടെ സുരഭി സ്റ്റേജിൽ കുഴഞ്ഞ് വീഴുകയായിരുന്നു. വിവാഹമാല്യം പരസ്പരം കൈമാറി അണിഞ്ഞതിന് ശേഷമാണ് സുരഭിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോർട്ട്. വിവാഹചടങ്ങുകൾ നിർത്തിവച്ചു.
പിന്നീട് ഇരുവീട്ടുകാരും ഇനി എന്ത് ചെയ്യുമെന്നായി ചര്‍ച്ച. അതിനിടയിലാണ് ഒരാൾ സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇതിൽ സമ്മതമായി.

Social Share Buttons and Icons powered by Ultimatelysocial