സജിത, റഹ്‌മാൻ കഥ വിശ്വസനീയമാണോ; ഞെട്ടിക്കുന്ന സത്യങ്ങൾ

പാലക്കാട്: നെന്മാറ അയിലൂരിൽ യുവാവ് കാമുകിയെ 10 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ്. ഇരുവരും പറഞ്ഞ കാര്യങ്ങളെല്ലാം പോലീസ് സംഘം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ഇവർ പറഞ്ഞതെല്ലാം വിശ്വസിക്കാനാവുന്ന കാര്യങ്ങളാണെന്നും നെന്മാറ എസ്.എച്ച്.ഒ. ദീപുകുമാർ പറഞ്ഞു. ഇരുവർക്കും കൗൺസിലിങ് നൽകാനുള്ള സംവിധാനം പോലീസ് ഒരുക്കുമെന്നും മറ്റു സഹായങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അയിലൂരിലെ റഹ്മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടിൽ പത്ത് വർഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. തുടർന്ന് റഹ്മാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് പത്ത് വർഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു. തങ്ങൾ പ്രണയത്തിലാണെന്നും പത്ത് വർഷം യുവതിയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാൻ വെളിപ്പെടുത്തിയപ്പോൾ പോലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.യുവതി വളരെ ബോൾഡായാണ് സംസാരിച്ചത്. 18 വയസ്സുള്ളപ്പോഴാണ് അവർ റഹ്മാനൊപ്പം ജീവിതം ആരംഭിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആർക്കും അറിയുമായിരുന്നില്ല. അതിനാൽതന്നെ യുവതിയെ കാണാതായ സംഭവത്തിൽ റഹ്മാനെ ആരും സംശയിച്ചതുമില്ല. നാലു ജോഡി വസ്ത്രങ്ങളുമായാണ് അന്ന് യുവതി വീടു വിട്ടിറങ്ങിയത്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാണെന്ന് അന്നേ വീട്ടുകാർ സംശയിച്ചിരുന്നു. മൊബൈൽ ഫോണൊന്നും ഉപയോഗിക്കാതിരുന്നതും അന്നത്തെ അന്വേഷഷത്തിൽ വെല്ലുവിളിയായി.പുറത്തുനിന്ന് വാതിൽ തുറക്കാൻ ശ്രമിച്ചാൽ ഉള്ളിലെ ലോക്ക് താനെ അടയുന്ന സാങ്കേതികവിദ്യയും യുവാവ് ഒരുക്കിയിരുന്നു. ടി.വി. ഉച്ചത്തിൽവെച്ചാണ് ഇരുവരും പരസ്പരം സംസാരിച്ചിരുന്നത്. വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിൽ വന്നില്ലെന്നാണ് പറഞ്ഞത്. ചെറിയ ചില മരുന്നുകളെല്ലാം വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു- എസ്.എച്ച്.ഒ. വിശദീകരിച്ചു.മൂന്ന് മാസം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് നട്ടുച്ചയ്ക്കാണ് യുവതി വീട്ടിൽനിന്ന് പുറത്തിറങ്ങിയത്. അന്ന് മാസ്ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് ബസിൽ കയറി പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവർക്കോ നാട്ടുകാർക്കോ അവരെ തിരിച്ചറിയാനായില്ല. 10 വർഷം മുമ്പുള്ള യുവതിയുടെ ഫോട്ടോയിൽനിന്ന് ഇപ്പോൾ അവർക്ക് ഏറെ വ്യത്യാസം വന്നിട്ടുണ്ട്.നാട്ടുകാരുടെ മനസിൽനിന്ന് യുവതിയുടെ മുഖംതന്നെ മാഞ്ഞു പോയിരുന്നു. ഇതും ഇവർക്ക് സഹായകരമായെന്നും എസ്.എച്ച്.ഒ. പറഞ്ഞു. ഇരുവരുടെയും കഥകൾ കേട്ട് പോലീസിന് ആദ്യം വിശ്വസിക്കാനായിരുന്നില്ല. എന്നാൽ ആ വീട്ടിൽ ആരൊക്കെ വന്നു, എന്തൊക്കെ സംസാരിച്ചു എന്നെല്ലാം യുവതി കൃത്യമായി പറഞ്ഞു. അന്വേഷിച്ചതിൽ ഇതിൽ മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്കിലെ പ്രതികരണങ്ങൾ;

ആ പയ്യൻ ഈ കാണിക്കുന്നത് മാനസിക പ്രശ്നം ആണ്..അതിനു ചികിത്സയും counselling വേണം..
ആ കുട്ടിയുടേത് stockholm സിൻഡ്രോം പോലെ വല്ലതും ആവാം..അവർക്കും കൗൻസെല്ലിങ് നൽകി നല്ല വ്യക്തിത്വം ഉണ്ടാക്കി എടുക്കണം..

✍️ഷമീർ

നായിന്റെമോനെ അടിച്ചു അടിവാരി ഇളക്കിയാൽ പറഞ്ഞു തരും.. Love jihad ന്റെ ഏത് വേർഷൻ ആണെന്ന്

ഒരിടത്തു ഒരു കാമുകൻ🐽🐽 ഒരുത്തിയെ 10 വർഷം തടവിൽ പാർപ്പിച്ചു….

ഇവിടെ ഒരു കാമുകൻ🐽🐽 ഒരുത്തിയെ തീ കത്തിച്ചു…..

ഇതിനും മാത്രം എന്ത് സാമാനമാണോ ഈ ജിഹാദി പോർക്കുകൾക്ക് 🐽🐽ഉള്ളത് 😁😁

എന്നിട്ടും ഈ പെണ്ണുങ്ങൾ

ഈ ജിഹാദി പന്നികളെ🐽🐽🐽 തപ്പി പോകുന്നതിന്റെ കാരണം CBI അന്വേഷിച്ചു പുറത്ത് കൊണ്ടുവരണം 😢😢

✍️ ചുക്കു പാലാ

കെട്ടിയ പെണ്ണിനെ ഒളിപ്പിച്ചു പാർപ്പിച്ചു പത്തു വർഷം പുറംലോകം കാണിക്കാതെ ജീവിപ്പിക്കാനായി കാണിച്ച ധൈര്യത്തിന്റെ നൂറിൽ ഒരു അംശം പോലും വേണ്ടായിരുന്നലോ നിനക്ക് അന്തസ്സായി പത്തുപേര് അറിയെ കെട്ടി ജീവിക്കുവാനായി…ആ പെണ്ണിരിക്കുന്നത് കണ്ടോ ഒണക്ക ചുള്ളി പോലെ…അവക്ക് വല്ലോം തിന്നാനും കുടിക്കാനും മേടിച്ചു കൊടുക്കടാ അന്തസ്സായിട്ട്…അവന്റെ ഒരു കോപ്പ ചായയും പാതി ആഹാരവും…ഒരു പെൺകുട്ടിയെ പത്തുവർഷം ലൈംഗിക അടിമയായി തടവിൽ പാർപ്പിക്കുന്നത് ദിവ്യപ്രണയം എന്ന് മാധ്യമങ്ങൾ… എന്തായാലും കൊള്ളാം…

✍️ പ്രസാദ് ജി

10 വർഷം ഒരേ വീട്ടിലുള്ള 5 പേർ പോലുമറിയാതെ തൻ്റെ ‘പ്രണയിനിയെ’ ഒരു കുടുസുമുറിയിൽ താമസിപ്പിച്ചി..രു..ന്ന അല്ല, “തടവിൽ” വെച്ചിരുന്ന പാലക്കാട് നെന്മാറയിലെ റഹ്മാൻ്റ കഥയെ ദിവ്യപ്രണയം, ഗംഭീരം, ഉജ്ജ്വലം എന്നൊക്കെ തൊലിച്ചു നടക്കുന്നവരെ കണ്ടാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ചെകിടടിച്ച് പൊളിച്ചേക്കണം ..
രണ്ട് കാര്യമേ ഇതിൽ നോക്കേണ്ടതുള്ളു , ഒന്ന് അവൻ്റയും ആ പെണ്ണിൻ്റെയും മനോനില തകരാറിലാണോ എന്നത് .. രണ്ടാമത് ആ വീട്ടുകാർ പറയുന്നതിൽ എത്രത്തോളം സത്യമുണ്ട് എന്നത് ..

10 വർഷം എന്നത് ഇന്നത്തെ ആയുർദൈർഘ്യം വെച്ച് ഒരു മനുഷ്യായുസ്സിൻ്റ നല്ലൊരു ഭാഗമാണ്. ആ പെൺകുട്ടിയുടെ ഈ പത്ത് വർഷക്കാലമാണ് ഈ റഹ്മാൻ നാല് ചുമരുകൾക്കുള്ളിൽ ഇല്ലാതാക്കിയത്. ദയവ് ചെയ്ത് അതിനെ പ്രണയം മാങ്ങാണ്ടി എന്നൊക്കെ തൊലിച്ച് വെളുപ്പിക്കരുത്. 10 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ജയിലിലെ ഒരു തടവ് പുള്ളിക്ക് പോലും ഇതിലും കൂടുതൽ സ്വാതന്ത്രങ്ങളും, സൗകര്യങ്ങളും ലഭിക്കും, അത് നമ്മുടെ ഭരണഘടന തന്നെ ഉറപ്പു വരുത്തുന്നുമുണ്ട്. “ആ പെണ്ണിന് അതിൽ കുഴപ്പമില്ലായിരുന്നല്ലോ, ഉണ്ടായിരുന്നേൽ എന്നോ ബഹളം വെച്ച് പുറത്ത് വരാൻ ശ്രമിച്ചിരിക്കില്ലേ?” എന്നാണ് ന്യായം എങ്കിൽ അതിനുത്തരം ആ പെണ്ണിൻ്റെ മനസ്സിനെ ബാധിച്ച, അല്ലെങ്കിൽ അവൻ ബാധിപ്പിച്ച മാനസിക വിഭ്രാന്തിയാവണം. സ്റ്റോക്ഹോം സിൻഡ്രോം എന്ന മാനസികാവസ്ഥയെക്കുറിച്ചൊക്കെ ധാരാളം വായിച്ച്, കണ്ട് അറിഞ്ഞവരല്ലേ നാം? പിന്നെയും മേൽപ്പറഞ്ഞ ന്യായം നിരത്തരുത് ..

പുറത്ത് വന്ന് സാധാരണക്കാരെ പോലെ ജീവിക്കാൻ ഈ റഹ്മാൻ്റ തടസം എന്തായിരുന്നു? മതങ്ങൾ വേറെ വേറെയാണ് എന്ന ഭയമാണെങ്കിൽ ഇവിടെ അത്തരത്തിലൊരു വിവാഹ ജീവിതങളും നടക്കുന്നില്ലെ? .. ഒന്നുമില്ലെങ്കിലും 10 വർഷം ഒരാളെ ആൾത്താമസമുള്ള ഇടത്ത് മാനസിക വിഭ്രാന്തി അഭിനയിച്ച് ഒളിപ്പിക്കാൻ ശ്രമിച്ച സാഹസികതയുടെ, ബുദ്ധിയുടെ പകുതി പോരെ പുറത്ത് വന്ന് സാധാരണ പോലെ ജീവിക്കാൻ?
ഈ ലോക് ഡൗൺ കാലത്ത് സ്വന്തം പഞ്ചായത്തിൽ നിന്ന് or പറമ്പിൽ നിന്ന് ഒന്ന് പുറത്ത് പോകാനാവാതെ പല്ലുകടിച്ച് ഇരിക്കുന്ന നിങ്ങൾ പത്ത് വർഷം ഒരു സ്ത്രീ ഒരു കുടുസുമുറിക്കുള്ളിൽ നല്ല ഭക്ഷണമില്ലാതെ, ആരോഗ്യ സംരക്ഷണമില്ലാതെ, വെളിച്ചം ലഭിക്കാതെ, പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാൻ ഗതിയില്ലാതെ മറ്റൊരു മനുഷ്യൻ്റെ മുഖം കാണാതെ ഇരിക്കുന്ന അവസ്ഥ ഒന്ന് വളരെ നിസ്സാരമായി ചിന്തിച്ച് നോക്കു .. എന്നിട്ടും അതിനെ ആ മനോരോഗത്തെ പ്രണയമെന്നൊക്കെ വിളിക്കാൻ നിങ്ങൾ തുനിയുമോ? ..

ഇവിടെയും ഒരു വിഷയം നിങ്ങൾ ശ്രദ്ധിച്ചോ? പ്രണയിച്ചത് രണ്ട് പേരും ചേർന്നാണെങ്കിലും 10 വർഷത്തെ ഈ നരകയാതന അനുഭവിച്ചത് ആ സ്ത്രീ ഒറ്റക്കാണ് .. റഹ്മാൻ ഈ 10 കൊല്ലവും സാധാരണ പോലെ തന്നെ പുറത്ത് കറങ്ങിയും, വേണ്ടത് തിന്നും, കുടിച്ചും, സ്വന്തക്കാരെയും സുഹൃത്തുക്കളെയും കണ്ട് തന്നെ ജീവിച്ചു വന്നു .. ആ സ്ത്രീയാവട്ടെ തൻ്റ ജീവിതത്തിലെ പത്ത് വർഷം എന്തിനെന്നു പോലുമില്ലാതെ നശിപ്പിച്ചു കളഞ്ഞു.. എത്ര ചിന്തിച്ചിട്ടും പിടികിട്ടാതാവുന്ന ഒറ്റ കാര്യമേ ഈ ലോകത്ത് ഉള്ളു .. “പെണ്ണിൻ്റെ മനസ്സ്” .. വല്ലാത്ത ഒരു തരം സംഗതിയാണത് ..

ഇനി ആ പെണ്ണിൻ്റെ വീട്ടുകാരുടെ അവസ്ഥ ഒന്നോർത്ത് നോക്കിക്കേ, തങ്ങളുടെ പതിനെട്ടു തികയാത്ത മകൾ പത്ത് വീടിനപ്പുറത്തുള്ള വീട്ടിലേക്ക് പായസം കൊണ്ട് പോയിക്കൊടുക്കാൻ പോകുന്നു, പിന്നീട് തങ്ങളുടെ മകളെ 10 വർഷത്തേക്ക് അവർ കാണുന്നില്ല. എന്തവസ്ഥയിലായിട്ടുണ്ടാകും ആ കുടുംബം? .. ഈ കഴിഞ്ഞ കാലം മുഴുവൻ അവർ കുടിച്ച കണ്ണീർ ഏത് വിശുദ്ധ പ്രണയ വകുപ്പിൽ എഴുതിച്ചേർത്ത് ടാലിയാക്കും..? 🤷‍♂️

✍️സിനേഷ് കുമാർ

Social Share Buttons and Icons powered by Ultimatelysocial