• Mon. Jan 24th, 2022

മലപ്പുറത്തെ പി.ആർ.ഡി ഫോട്ടോഗ്രാഫർ കൃഷ്ണ പ്രസാദ് അന്തരിച്ചു

മഞ്ചേരി:മഞ്ചേരിയിലെ ദ്യശ്യമാധ്യമ രംഗത്ത് നിറസാനിധ്യമായിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി പാറക്കൽതൊടി വീട്ടിൽ കൃഷ്ണ പ്രസാദ് (പ്രസാദേട്ടൻ- 53) അന്തരിച്ചു.
പബ്ലിക് റിലേഷൻ വകുപ്പ് (പി.ആർ.ഡി) ഫോട്ടോ ഗ്രാഫർ കൂടിയായിരുന്നു.
കിഴിശ്ശേരി വിളയിൽ വിവാഹ ചടങ്ങ് ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ബാലകൃഷ്ണൻ നായർ.