• Mon. Oct 18th, 2021

ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ആറ് ജില്ലകളില്‍ രൂക്ഷമായ തര്‍ക്കം

ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ആറ് ജില്ലകളില്‍ രൂക്ഷമായ തര്‍ക്കം തുടരുന്നതിനിടെ കോഴിക്കോടും പോസ്റ്റര്‍ പ്രതിഷേധം. കോഴിക്കോട് എംപി എംകെ രാഘവന് എതിരെയാണ് പോസ്റ്റര്‍. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്ന കെ പ്രവീണ്‍ കുമാറിനെതിരെയും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്. എം കെ രാഘവന്റെ നീരാളി പിടിത്തത്തില്‍ നിന്ന് ജില്ലയിലെ കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. അഴിമതി വീരനെയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ് വേണ്ടതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, എര്‍ണാകുളം തുടങ്ങിയ ജില്ലകളില്‍ നേരത്തെ തന്നെ പോസ്റ്ററുകള്‍ ഡിസിസി അധ്യക്ഷ നിയമനത്തെ ചൊല്ലി പോസ്റ്ററുകളും പരസ്യ പ്രതിഷേധവും ഉയര്‍ന്നിഅതിനിടെ, ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധുപ്പെട്ട് കപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നും ഹൈക്കമാന്‍ന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. മുതിര്‍ന്ന നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ കൈമാറിയ പട്ടികയില്‍ തിരുത്തലുകള്‍ വരുത്തി ഇന്നലെ അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ഉള്‍പ്പടെ ആറ് ജില്ലകളില്‍ അദ്ധ്യക്ഷ പദവിയെ ചൊല്ലി ഇപ്പോഴും തര്‍ക്കം തുടരുന്നുണ്ട്. കൂടിയാലോചനകള്‍ ഇല്ലാത്ത സമര്‍പ്പിച്ച പട്ടിക അംഗീകരിക്കില്ലെന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കളും എ, ഐ ഗ്രൂപ്പുകളും ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കമാന്റിന്റെ തീരുമാനം നിര്‍ണായകമാകും.