• Mon. Jan 24th, 2022

‘പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള നേതാവ്, ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കും’; അനില്‍ അക്കരെയോട് എവി ഗോപിനാഥ്

കോണ്‍ഗ്രസ് വിട്ടാല്‍ പിണറായി വിജയന്റെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാമെന്ന അനില്‍ അക്കരെയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് എവി ഗോപിനാഥ്. പിണറായി വിജയന്‍ കേരളത്തിന്റെ സമുന്നതനായ ചങ്കുറപ്പുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കുമെന്നും എവി ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു എവി ഗോപിനാഥിന്റെ പ്രതികരണം.
‘പിണറായി വിജയന്റെ എച്ചില്‍ നക്കേണ്ടി വരുമെന്ന് അനില്‍ അക്കരെയുടെ ഒരുഫേസ്ബുക്ക് കുറിപ്പ് പ്രചരിക്കുന്നതായി അറിഞ്ഞു. ഞാന്‍ കാണാന്‍ വേണ്ടിയാണ് ചെയ്തതെങ്കില്‍ എനിക്ക് ഫേസ്ബുക്ക് ഇല്ല. അനില്‍ അക്കരയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. എന്റെ ചെരിപ്പുനക്കാന്‍ വന്ന കൂട്ടത്തില്‍ ചിലപ്പോള്‍ അദ്ദേഹവും ഉണ്ടായിരിക്കാം. അത് എനിക്കറിയില്ല. രാത്രിയാണ് വന്നത്. ഞാന്‍ അഭിമാനത്തോടെ പറയുന്നു. കേരളത്തിലെ സമുന്നതനായ ചങ്കുറപ്പുള്ള തന്റേടമുള്ള മുഖ്യമന്ത്രിയുടെ ചെരിപ്പ് നക്കാന്‍ ഒരു കോണ്‍ഗ്രസുകാരനായ ഗോപിനാഥന്‍ പോകേണ്ടി വന്നാല്‍ അതില്‍ അഭിമാനമേയുള്ളൂ. നക്കേണ്ടി വന്നാല്‍ നക്കും. പിണറായി വിജയന്‍ അത്യൂന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടികുരച്ചിട്ടെന്താ കാര്യം. കോണ്‍ഗ്രസിന്റെ ഒരു സ്ഥാനവും എവി ഗോപിനാഥന്‍ സ്വീകരിക്കില്ല.’എവി ഗോപിനാഥന്‍ പ്രതികരിച്ചു.
എവി ഗോപിനാഥ് കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ രാജാവായി തുടരാമെന്നും മറിച്ചാണെങ്കില്‍ പിണായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാമെന്നും മുന്നറിയിപ്പ് നല്‍കികൊണ്ടാണ് അനില്‍ അക്കരെയുടെ ഫേസ്ബുക്ക് കുറിപ്പ്. ‘പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള നേതാവ്, ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കും’; അനില്‍ അക്കരെയോട് എവി ഗോപിനാഥ്.