• Thu. Oct 6th, 2022

വീണ്ടും തമ്മിൽ തല്ലി ഐ.എൻ.എൽ

തൃശൂരിൽ ഐ.എൻ.എൽ സംഘടിപ്പിച്ച ജില്ല കൺവെൻഷനെ ചൊല്ലി തർക്കം. ഓഫിസിന് മുന്നിൽ ചേരിതിരിഞ്ഞ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനിടയാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന് എതിരെയാണ് സംസ്ഥാന പ്രസിഡൻറ്​ അബ്​ദുൽ വഹാബ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. അബ്​ദുൽ വഹാബ് പക്ഷത്തെ പ്രവർത്തകരെ കൺ​െവൻഷനിൽ പ​ങ്കെടുപ്പിച്ചില്ലെന്ന്​ ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് പാർട്ടി ഓഫിസിന് മുന്നിൽ ഇരു വിഭാഗവും പരസ്പരം ചേരിതിരിഞ്ഞ്​ മുദ്രാവാക്യം വിളിച്ചു​.

കാസിം ഇരിക്കൂർ ധാരണ ലംഘിച്ച് പാർട്ടി പിടിച്ചെടുക്കുകയാണെന്ന് അബ്​ദുൽ വഹാബ് പക്ഷം ആരോപിച്ചു. അംഗത്വ വിതരണം നിർത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ലെന്നും രമ്യതക്ക്​ രണ്ടാഴ്​ച മു​േമ്പ വിളിച്ച യോഗമാണ്​ തൃശൂരിൽ നടന്നതെന്നും ഇതിലേക്ക്​ എല്ലാ മണ്ഡലങ്ങളിലേയും ആളുകളെ ക്ഷണിച്ചിരുന്നുവെന്ന​ുമാണ്​ കാസിം പക്ഷം പറയുന്നത്​. എന്നാൽ ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽനിന്ന്​ ആറുപേർ നേരത്തേ പുറത്തുപോയിരുന്നു.

ഈ ആറുപേർ കൺവെൻഷൻ നടന്ന ജില്ല കമ്മിറ്റി ഓഫിസിനു​ മുന്നിൽ പ്രകടനമായി എത്തുകയായിരുന്നുവെന്ന്​ ജില്ല സെക്രട്ടറി ബഫീക് ബക്കർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ​ മുദ്രാവാക്യം വിളിച്ചാണ്​ ഇവർ പ്രതിഷേധിച്ചത്​. ഇരുവിഭാഗങ്ങൾ തമ്മിലെ പ്രശ്​നം പരിഹരിക്കുന്നതിന്​ 14 ജില്ലകളിലും പത്തംഗ സമിതിയെ സംസ്ഥാന സമിതി നിയോഗിച്ചിട്ടുണ്ട്​. നേരത്തേ പുറത്തുപോയ ആളുകളെ തിരിച്ചുകൊണ്ടുവരാൻ പത്തംഗ സമിതി തീരുമാനമെടുത്തിട്ടു