• Mon. Aug 15th, 2022

സിപിഐഎം എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് ഉചിതമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

സിപിഐഎം എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് ഉചിതമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നാര്‍ക്കോട്ടിക്ക്് ജിഹാദ് ചര്‍ച്ചയിലെ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. നാര്‍ക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. ശോഭ സുരേന്ദ്രന്‍ പറഞ്ഞത്: ”നാര്‍ക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. മുന്‍പ് ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അവജ്ഞയോടെ തള്ളി കളഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോയത് മറക്കരുത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും നിര്‍ജീവമായിരിക്കുകയാണ്. അന്യസംസ്ഥാന പോലീസും NIA യും കേരളത്തില്‍ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടും ചെറുവിരലനാക്കാന്‍ കഴിയാത്ത കേരള പോലീസിനു വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാന്‍ സിറ്റിംഗ് ജഡ്ജ് അധ്യക്ഷനായി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് തയ്യറാകാതെ ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎം എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് ഉചിതം.”