• Mon. Oct 18th, 2021

ഇ ഡി വിളിപ്പിച്ചത് സാക്ഷിയായി മൊഴി നല്‍കാന്‍’; ചന്ദ്രിക കള്ളപ്പണ നിക്ഷേപ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലിക്കു

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാക്ഷി എന്ന രീതിയില്‍ മൊഴി കൊടുക്കാന്‍ ആണ് എത്തിയത്. അതേസമയം ഹരിതയുമായി ബന്ധപ്പെട്ടെടുത്ത നടപടികള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ചചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ‘ഹരിതയുമായി ബന്ധപ്പെട്ട് ദേശീയ കമ്മിറ്റി അടക്കം എടുത്ത എല്ലാ നടപടികളും വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്യും. പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ മുസ്ലിം ലീഗിന് വലിയ പങ്കുണ്ട്.’പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും മതേതരത്വം തകരരുത് എന്ന് തന്നെയാണ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാല ബിഷപ്പിന്റെ പ്രസ്ഥാവന സംബന്ധിച്ച് ചര്‍ച്ച നടത്തുന്ന കാര്യം തള്ളി കളയാന്‍ കഴിയില്ല. കേരളത്തില്‍ സമാധാന അന്തരീക്ഷമാണ് വേണ്ടത്. ചര്‍ച്ച ഇല്ലെന്നൊന്നും പറയാന്‍ കഴിയില്ല. അത്തരം വാശികളൊന്നും ആര്‍ക്കും വരാന്‍ പാടില്ല. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സാമൂഹ്യ അന്തരീക്ഷം വഷളാകരുത് എന്നാണ് പറയാനുള്ളത്. അതുകൊണ്ട് തന്നെ ഇത് അയയേണ്ട വിഷയമാണ്. ഇതില്‍ ചര്‍ച്ച വേണ്ടെന്ന നിലപാട് മുസ്ലിം ലീഗിനെന്നല്ല ആര്‍ക്കും ഉണ്ടാവില്ല. അത്രവല്ല്യ ശത്രുതയിലേക്കൊന്നും കേരളം പോയിട്ടില്ല, ഇനി പോകുകയുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.