• Mon. Jan 24th, 2022

നടന്‍ കൃഷ്ണകുമാറിനെ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍

നടന്‍ കൃഷ്ണകുമാറിനെ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഇന്ന് പുറത്തിറങ്ങിയ ഭാരവാഹി പട്ടികയിലാണ് കൃഷ്ണകുമാറിന് സുപ്രധാന പരിഗണന ലഭിക്കുന്നത്. അടുത്ത കാലത്ത് ബിജെപിയില്‍ സജീവമായ കൃഷ്ണകുമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചിരുന്നുള്ളു. സുരേഷ് ഗോപിയ്ക്ക് ശേഷം കേരളത്തില്‍ ബിജെപിയോട് അടുത്ത സിനിമ താരമായിരുന്നു കൃഷ്ണകുമാര്‍. അതേസമയം, സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉള്‍പ്പെടെ സുരേഷ് ഗോപി എംപി പരിഗണിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുനഃസംഘടനിയില്‍ സുരേഷ് ഗോപി ഉള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേമാണ്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ്‌ഗോപി നാളികേര വികസന ബോര്‍ഡ് അംഗവുമാണ്. അതിനിടെ, സംസ്ഥാന ബിജെപിയില്‍ ഇനിയും പുനഃസംഘടനയുണ്ടാവുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെയുള്ളവര്‍ അച്ചടക്കം പാലിച്ചിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പ്രതിരിച്ചു. പുനഃസംഘടനയില്‍ സംഘടനാ നേതൃത്വത്തില്‍ വന്ന മാറ്റങ്ങള്‍ വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം.