• Sun. Nov 28th, 2021

51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വെള്ളം, ദ് എസന്‍ഷ്യല്‍ ഡ്രിങ്ക് എന്നീ ചിത്രങ്ങള്‍ക്ക് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേള എന്ന ചിത്രത്തിന് അന്ന ബെന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം.സിദ്ധാര്‍ത്ഥ് ശിവനാണ് മികച്ച സംവിധായകന്‍(ചിത്രം എന്നിവർ) മികച്ച സ്വഭാവ നടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. മികച്ച നവാഗത സംവിധായകൻ – മുഹമ്മദ് മുത്തേള ടി ടി ചിത്രം കപ്പേള. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയം. മികച്ച ബാല താരം (ആണ്‍) നിരഞ്ജന്‍ എസ്. (പെണ്‍) അരവ്യ ശർമ്മ. മികച്ച തിരക്കഥാകത്ത് സെന്ന ഹെഗ്ഡെ. മികച്ച പിന്നണി ഗായിക നിത്യ മാമന്‍. പിന്നണി ഗായകന്‍ ഷഹബാസ് അമന്‍.മികച്ച തിരക്കഥാകൃത്ത് ജിയോ ബേബി
ഷോബി തിലകന്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഷീദ് അഹമ്മദ്. ജനപ്രീതിയും കലാമേത്മയും ഉള്ള ചിത്രം അയ്യപ്പനും കോശിയും. മികച്ച ശബ്ദ രൂപകല്‍പന ടോണി സാബു. മികച്ച കലാസംവിധാനം സന്തോഷ് ജോണ്‍. മഹേഷ് നാരായണന്‍ മികച്ച ചിത്രസംയോജകന്‍. മികച്ച സംഗീത സംവിധായന്‍ എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാർഡ് നാഞ്ചിയമ്മയ്ക്കും അവാർഡ്. നളിനി ജമീലയ്ക്ക് – വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ്. മികച്ച സിങ്ക് സൌണ്ട് ആദർശ് ജോസഫ്. മികച്ച ശബ്ദ മിശ്രണം അജിത്ത് എബ്രഹാം ജോർജ്. മികച്ച ശബ്ദരൂപ കല്‍പ്പന ടോണി ബാബു. നൃത്തസംവിധാനം ലളിത സോബി, സാബു സേവ്യർ. പ്രത്യേക ജൂറി അവാർഡ് സിജി പ്രതീപ്( ചിത്രം ഭാരതപ്പുഴ). മികച്ച വിഷ്വല്‍ എഫക്ട് സര്യാസ് മുഹമ്മദ്.