• Mon. Jan 24th, 2022

വീണ്ടും ചരിത്രം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി 19കാരി

സിപിഐഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാളായി 19കാരി എസ് ശുഭലക്ഷ്മി. പുനലൂര്‍ ഏരിയയിലെ വിളക്കുവെട്ടം ബ്രാഞ്ചിന്റെ സെക്രട്ടറിയായാണ് ശുഭലക്ഷ്മി സിപിഐഎം തീരുമാനിച്ചത്.അടൂര്‍ സെന്റ് സിറിള്‍സ് കോളേിലെ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനിയാണ് ശുഭലക്ഷ്മി. ഡിവൈഎഫ്‌ഐ പുനലൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ശുഭലക്ഷ്മി എസ്എഫ്‌ഐ പുനലൂര്‍ ഏരിയ കമ്മിറ്റിയംഗവുമാണ്. ബാലസംഘം പുനലൂര്‍ ഏരിയ പ്രസിഡന്റുമാണ്. വിളക്കുവെട്ടം ശുഭനിവാസില്‍ ജി ഓമനക്കുട്ടനും ബി സിന്ധുവുമാണ് ശുഭലക്ഷ്മിയുടെ മാതാപിതാക്കള്‍. ശ്രീക്കുട്ടനാണ് സഹോദരന്‍.