• Sun. May 22nd, 2022

രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തല കീഴാക്കി തൂക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത

രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തല കീഴാക്കി തൂക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ അഹ്‌റോറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഭക്ഷണം കഴിക്കുന്ന സമയത്ത് വികൃതി കാണിച്ചെന്ന് ആരോപിച്ചാണ് അധ്യാപകന്റെ നടപടി. അഹ്‌റോറയിലെ സ്വകാര്യ സ്‌കൂളായ സദ്ഭാവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മനോജ് വിശ്വകര്‍മയാണ് ദൃശ്യങ്ങളിലുള്ളത് എന്നാണ് വിവരം. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും അധ്യാപകന്‍ ഒറ്റക്കയ്യില്‍ കുട്ടിയെ തല കീഴാക്കി പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെയാണ് അധ്യാപകന്റെ നടപടി. കുഞ്ഞ് നിലവിളിച്ച് ക്ഷമാപണം നടത്തിയതിന് ശേഷമാണ് വിശ്വകര്‍മ്മാ കുട്ടിയെ നിലത്തിറക്കിയത്. സംഭവത്തില്‍ സാമൂഹിക മാധ്യങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.