• Thu. Oct 6th, 2022

90 ശതമാനം വാഗ്ദ്ദാനങ്ങളും നിറവേറ്റി : യോഗി ആദിത്യനാഥിനെ പ്രശംസിച്ച് അമിത് ഷാ

പ്രതിപക്ഷകക്ഷികൾ ഭരിച്ച് നശിപ്പിച്ച ഉത്തർപ്രദേശിന് ഏറ്റവും മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത് യോഗി ആദിത്യനാഥ് മാത്രമാണെന്ന് അമിത് ഷാ. ലക്‌നൗവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുക യായിരുന്നു കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ എത്രയോ വർഷം ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിയും ബഹുജൻസമാജ് വാദി പാർട്ടിയും ഭരിച്ചു. ഉത്തർപ്രദേശിനെ അവർ ചേർന്ന് നശിപ്പിക്കുകയായിരു ന്നുവെന്നും അമിത് ഷാ ആരോപിച്ചു.

ഉത്തർപ്രദേശിൽ പലയിടത്തും ചോരപ്പുഴ ഒഴുക്കിയ പ്രതിപക്ഷങ്ങളുടെ കാലമുണ്ടായിരുന്നു. അക്രമം കാരണം നിരവധി കുടുംബങ്ങൾ മറ്റ് സംസ്ഥാന ങ്ങളിലേക്ക് ഓടിപ്പോയത് ഇന്നും തന്റെ കൺമുന്നിലുണ്ട്.എന്നാലിന്ന് അഭയാർത്ഥികളായി ഒരു വ്യക്തിക്കുപോലും ഉത്തർപ്രദേശ് വിടേണ്ട സാഹചര്യമില്ല. മികച്ച ക്രമസമാധാന നിലയാണ് ഉത്തർപ്രദേശിലേത്. ഇത് ബി.ജെ.പിയുടെ ഭരണം ഒന്നുകൊണ്ടുമാത്രമാണെന്നും അമിത് ഷാ പറഞ്ഞു.

യോഗി ആദിത്യനാഥും മന്ത്രിമാരും ജനങ്ങൾക്ക് കൊടുത്ത വാഗ്ദ്ദാനങ്ങളിൽ 90 ശതമാനവും പാലിച്ചുകൊണ്ട് മുന്നേറുകയാണ്. 2017ലെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദ്ദാനങ്ങളും നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഇനിയുള്ള മാസങ്ങളിൽ 100 ശതമാനം വാഗ്ദ്ദാനങ്ങളും പാലിക്കുമെന്ന് തനിക്കുറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

ജനങ്ങൾ അഞ്ചുവർഷത്തിലൊരിക്കൽ വീട്ടിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് സ്വന്തം സർക്കാർ രൂപീകരിക്കാനാണ്. അവർക്കുവേണ്ടി സ്വന്തം നാട്ടിൽ നിന്നുകൊണ്ട് ഒരു മുഖ്യമന്ത്രി നടത്തിയ അക്ഷീണമായ പ്രവർത്തനമാണ് യോഗി ആദിത്യനാഥ് കാഴ്ചവെയ്‌ക്കുന്നതെന്നും അമതി ഷാ ചൂണ്ടിക്കാട്ടി.