• Wed. Jun 29th, 2022

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ സി പി ഐ എമ്മിലേക്ക്

കോണ്‍ഗ്രസ് വിട്ട് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ സി പി ഐ എമ്മിലേക്ക്. എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ കോണ്‍ഗ്രസ് വിട്ടു. ഇനിമുതല്‍ എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എം ബി മുരളീധരന്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം വ്യത്യസ്ത സമീപനം സ്വീകരിക്കുകയായിരുന്നു. മോശമായ പ്രതികരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്.
സ്ഥാനാര്‍ഥിത്വം നല്‍കിയല്ല മറ്റ് തരത്തിലാണ് പി ടി തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നത്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരെ പരിഗണിക്കേണ്ടിയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.നിരവധി അതൃപ്തര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. താന്‍ പര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇനി എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.