Friday, December 2, 2022

എല്ലാം ബിജെപിയുടെ തലയില്‍ ഇടണോ’?; ഷാജഹാന്‍ കൊലയില്‍ കെ സുധാകരന്‍

പാലക്കാട് മരുതറോഡില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം സഖാവ് ഷാജഹാനെ വെട്ടിക്കൊന്നതില്‍ ബിജെപിക്ക് പങ്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഷാജഹാനെ കൊന്നത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് സുധാകരന്‍ പറഞ്ഞു.”രാഷ്ട്രീയമായി ബിജെപിയെ എതിര്‍ക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ കഥകളും ബിജെപിയുടെ തലയില്‍ കയറ്റിവിടാന്‍ പറ്റുമോ. ഇതിന് പിന്നില്‍ സിപിഐഎം തന്നെയാണ്. സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയാണ് ഷാജഹാനെ വെട്ടിയത്. സര്‍ക്കാരിന്റെ കൈയിലുള്ളതിനെക്കാള്‍ ആയുധ ശേഖരം സിപിഐഎമ്മിന്റെ കൈവശമുണ്ട്.”-സുധാകരന്‍ പറഞ്ഞു.അതേസമയം, ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് – ബിജെപി സംഘമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകത്തിന്റെ പേരില്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ആര്‍എസ്എസ് സംഘം തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. കൊല നടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്ന് സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest news
Related news