വിദ്വേഷവഴിയിൽ മോദിക്കുപിറകെ…; ബാബരിപ്പൂട്ട്, വോട്ട്ജിഹാദ് പ്രയോഗങ്ങൾ ആവർത്തിച്ച് അമിത് ഷാ

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് റാലികളിൽ തുടർച്ചയായി വിദ്വേഷപ്രസംഗം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിയേ ആഭ്യന്തര മന്ത്രി അമിത് ഷായും. കഴിഞ്ഞയാഴ്ചകളിൽ മോദി നടത്തിയ ‘ബാബരിപ്പൂട്ട്’, ‘വോട്ട് ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങൾ അമിത് ഷായും ആവർത്തിച്ചു.

മോദിയുടെ തുടർച്ചയായ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഇൻഡ്യ മുന്നണി തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതികൾ നടപടികളില്ലാതെ കിടക്കുമ്പോഴാണ് അതേ വിദ്വേഷ പ്രയോഗങ്ങളുമായി മോദിയുടെ വലംകൈ അമിത് ഷായും രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ രാഹുൽ ‘ബാബരിപ്പൂട്ട്’ സ്ഥാപിക്കാതിരിക്കാൻ ബി.ജെ.പിയെ 400 സീറ്റ് നൽകി അധികാരത്തിലെത്തിക്കൂ എന്നായിരുന്നു മധ്യപ്രദേശിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിച്ചത്. കഴിഞ്ഞദിവസം, യു.പിയിലെ ലഖിംപൂർ ഖേരിയിൽ നടത്തിയ പ്രസംഗത്തിൽ ഇതേ കാര്യം ആവർത്തിച്ച അമിത് ഷാ, വ്യാഴാഴ്ച തെലങ്കാനയിൽ ‘വോട്ട് ജിഹാദ്’ പരാമർശവും നടത്തി.

Previous articleസ്വന്തമായി ഒരു സൈക്കിൾ പോലുമില്ല; അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹമെന്നും മോദി
Next articleപാർട്ടിയാണ് വഞ്ചിച്ചത്, ഞാൻ അല്ല’; സൂറത്തിൽ നിന്ന് ‘മുങ്ങിയ’ കോൺ​ഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാണി