രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് മത്സരം; ബിജെപിയുടെ വിജയം സുനിശ്ചിതം: അമിത് ഷാ

ലക്നൗ: രാമക്ഷേത്രം നിർമ്മിക്കാതെ വിശ്വാസികളെ വഞ്ചിച്ച കോൺ​ഗ്രസിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 70 വർഷത്തോളം രാമക്ഷേത്ര നിർമ്മാണത്തിന് കോൺ​ഗ്രസ് തടസം സൃഷ്ടിച്ചുവെന്നും വിശ്വാസികളുടെ ആ​ഗ്രഹം സഫലമാക്കാൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വരേണ്ടി വന്നുവെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ സേലംപൂരിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.70 വർഷമായി കോൺഗ്രസ് മുടക്കിയ രാമക്ഷേത്രം നിർമ്മിച്ചത് നരേന്ദ്രമോദിയാണ്. രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. രാമഭക്തർക്ക് നേരെ വെടിയുതിർത്ത സമാജ്‍വാദി പാർട്ടിക്കും കോൺ​ഗ്രസിനും വോട്ട് ചെയ്യണമോ?, അതോ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണോ?. ജനങ്ങൾക്ക് തീരുമാനിക്കാം”.വെറും 5 വർഷത്തിനുള്ളിൽ രാമജന്മഭൂമി കേസിൽ വിശ്വാസികൾ വിജയിച്ചു. ഉടൻ തന്നെ ഭൂമി പൂജ നടത്തി രാമക്ഷേത്ര നിർമ്മാണവും ആരംഭിച്ചു. രാമക്ഷേത്രം നിർമ്മിക്കുക മാത്രമല്ല, ഔറംഗസേബ് തകർത്ത കാശി വിശ്വനാഥ ക്ഷേത്രവും പണിതു. സോമനാഥ ക്ഷേത്രവും സ്വർണം കൊണ്ട് നിർമ്മിച്ചു”- അമിത് ഷാ പറഞ്ഞു

Previous articleകെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ല്; നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു
Next articleഇന്ത്യക്കെതിരായ അങ്കത്തിന്​ തഹ്​സീനും; ഖത്തർ ദേശീയ ടീമിൽ മലയാളി താരം