ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാനാകില്ല: ഭീമന്‍ രഘു

തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം തേടി നടന്‍ ഭീമന്‍ രഘു. എകെജി സെന്ററിലെത്തിയ നടന്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററെ നേരില്‍ കണ്ടു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭീമന്‍ രഘു ബിജെപി വിട്ടുവെന്ന് പ്രഖ്യാപിച്ചത്. ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാനാകില്ലെന്നും കേരളത്തില്‍ ബിജെപിയ്ക്ക് വളരാനാകില്ലെന്നും ഭീമന്‍ രഘു പറഞ്ഞു.

സിപിഎമ്മില്‍ വരാനുള്ള കാരണമെന്ന് പറയുന്നത് മൂന്ന് അടിസ്ഥാനപരമായ തീരുമാനങ്ങളുള്ള പാര്‍ട്ടിയാണ്. അതില്‍ ചേര്‍ന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാം. അതിനൊരു ഉദാഹരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമതും പിണറായി വിജയന്റെ സര്‍ക്കാര്‍ വരും. അതിന് യാതൊരു തര്‍ക്കവുമില്ല. ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ല. ബിജെപിയില്‍ എനിക്കൊന്നും ചെയ്യാനായില്ല. ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാനാകില്ല. പാര്‍ട്ടിയില്‍ ഒരാള്‍ വന്നാല്‍ അയാള്‍ക്കിടം കൊടുക്കണം. അങ്ങനെ ഒരു കീഴ്‌വഴക്കം അവിടെയില്ല.

Previous articleഭയപ്പെടുത്താൻ സംഘപരിവാറിന് കഴിയില്ല, ജനകോടികള്‍ രാഹുലിനൊപ്പം’; വി ഡി സതീശൻ
Next articleഎസ്എഫ്‌ഐയെ ‘പഠിപ്പിക്കാന്‍’ സിപിഐഎം; ഇഎംഎസ് അക്കാദമിയില്‍ പാര്‍ട്ടിക്ലാസ്