കേന്ദ്രമന്ത്രിയെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ട് പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി പ്രവർത്തകർ കേന്ദ്രമന്ത്രിയെ പാർട്ടി ഓഫിസിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു. മന്ത്രിയോട് അടുപ്പമുള്ളവർക്ക് മാത്രം സഹായം നൽകുന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ കേന്ദ്രമന്ത്രി സുഭാഷ് സർക്കാറിനെ പൂട്ടിയിട്ടത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.പൂട്ടിയിട്ട മുറിയുടെ പുറത്തുനിന്ന് മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി പ്രവർത്തകരെ വീഡിയോയിൽ കാണാം. ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ സുരക്ഷാ ഗാർഡുകളുമായും ഏറ്റുമുട്ടി. ബങ്കുരയിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുനിൽ രുദ്ര മൊണ്ടൽ മന്ത്രിയെ രക്ഷിക്കാൻ പാർട്ടി ഓഫിസിലെത്തിയിരുന്നു. എന്നാൽ പ്രവർത്തകർ അദ്ദേഹത്തിന് ചുറ്റും നിന്ന് പ്രതിഷേധിച്ചു.

പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രതിഷേധക്കാർ ബി.ജെ.പി പ്രവർത്തകരല്ലെന്നും ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

Previous articleജെയ്ക്കിനും ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു
Next articleമോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആയുഷ്മാന്‍ ഭവ ക്യാംപെയിന്‍ ഉദ്ഘാടനം ഇന്ന്