സൂറത്ത് മോഡൽ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു

ഭോപ്പാൽ: ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി നടപ്പാക്കിയ പത്രിക പിൻവലിക്കൽ ഓപറേഷൻ മധ്യപ്രദേശിലെ ഇൻഡോറിലും. ഇൻഡോർ ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി നേതാക്കളോടൊപ്പമാണ് പത്രിക പിൻവലിക്കാൻ സ്ഥാനാർഥി എത്തിയത്.

അക്ഷയ് കാന്തി ബാമിനൊപ്പമുള്ള ചിത്രം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അക്ഷയ് കാന്തി ബാമിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു

Previous articleചിഹ്നം പോകുമോ ചിറ്റപ്പന്‍ പോകുമോയെന്നാണ് നോക്കുന്നതെന്ന് റിജില്‍
Next articleആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം: വികെ സനോജ്