കേരളത്തിൽ ബി.ജെ.പി ഭരണത്തിലെത്തുമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. വർഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നു. കോവിഡിന്‍റെ പേരിലും അഴിമതി നടത്തിയെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്‍റണി പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ അഴിമതി സർക്കാറിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാൻ സർക്കാർ വർഗീയത ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അനിൽ ആന്‍റണി ആവശ്യപ്പെട്ടു.

Previous articleആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കുഞ്ഞ് പിറന്നു
Next articleതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്നേറ്റം; യു.ഡി.എഫ്-9, എല്‍.ഡി.എഫ്-7, ബി.ജെ.പി