ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിക്കാരോട് കൊടുംക്രൂരത; ഭീഷണിപ്പെടുത്തി ലൈംഗിക പീഡനവും

മലപ്പുറം: ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിക്കാരോട് കൊടും ക്രൂരത. ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടക്കുന്നത്.

പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ളക്കെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തി. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന് ഇരയായ പെണ്‍കുട്ടികളുടെ സുഹൃത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. തണലോര ശലഭങ്ങള്‍ എന്ന പേരിലായിരുന്നു വ്യാജ ട്രസ്റ്റിന്റെ പ്രവര്‍ത്തനം.

ഭീഷണിയും ഭയവും കാരണമാണ് പരാതി നല്‍കാത്തതെന്ന് ട്രസ്റ്റില്‍ അംഗമായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയാണ് ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യം ഉണ്ടായെന്നും കൂട്ടായ്മയില്‍ അംഗമായിരുന്ന പെണ്‍കുട്ടി റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി.

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളോടും അപമര്യാദയായി പെരുമാറിയതായും വെളിപ്പെടുത്തലുണ്ട്. പല വിധത്തില്‍ ഇയാള്‍ ചൂഷണം ചെയ്തിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു

Previous articleഫീസ് നൽകാൻ കഴിയാതെ പടിക്ക് പുറത്ത്; ഉമ്മൻ ചാണ്ടി ഇടപെട്ട് ആ പയ്യനെ കളക്ടറാക്കിയ കഥ
Next articleപൊതുജനാഭിപ്രായം