പൊരുതിത്തോറ്റ് പ്രഗ്നാനന്ദ; ചെസ് ലോകകപ്പ് ഫൈനലില്‍ തോല്‍വി

ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ നോർവെയുടെ  മാഗ്‌നസ് കാൾസനോട് തോറ്റു. റാപിഡ് ടൈ ബ്രേക്കിലെ ആദ്യ മത്സരം കാൾസൺ വിജയിച്ചപ്പോൾ രണ്ടാം മത്സരം 28 നീക്കങ്ങൾക്കൊടുവിൽ സമനിലയിൽ അവസാനിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ലോക ചാമ്പ്യന്റെ സർവപരിചയസമ്പത്തും പുറത്തെടുത്ത് പ്രഗ്നാനന്ദക്കെതിരെ കരുക്കൾ നീക്കിയ മാഗ്നസ് കാൾസന് ലോകകപ്പ് ഫൈനലിൽ അനായാസ ജയം. വെള്ള കരുക്കളുമായി ആദ്യ മത്സരം തുടങ്ങിയ പ്രഗ്നാനന്ദയെ ഫലപ്രദമായി പ്രതിരോധിക്കാൻ കാൾസണായി. എൻഡ്ഗെയിമിലേക്കു കടന്നതോടെ സമയക്കുറവിന്റെ സമ്മർദ്ദം പ്രഗ്നാനന്ദക്ക് തിരിച്ചടിയായി. ആദ്യ ഫൈനലിന്റെ സമ്മർദ്ദത്തിൽ അളന്നുമുറിച്ച മനോഹര നീക്കങ്ങൾ നടത്താൻ പ്രഗ്നാനന്ദക്ക് കഴിയാതെപോയി. കിംഗ് സൈഡിലുള്ള ഇന്ത്യൻ താരത്തിന്റെ ദൗർബല്യം കൂടി മുതലാക്കിയ കാൾസൺ ആദ്യ മത്സരം വിജയിച്ചു. രണ്ടാം മത്സരത്തിൽ സമനില മാത്രം ലക്ഷ്യം വെച്ച് കാൾസന്റെ അതിവേഗ നീക്കങ്ങൾക്ക് മുന്നിൽ അത്ഭുതങ്ങളൊന്നും പുറത്തെടുക്കാൻ പ്രഗ്നാനന്ദക്ക് കഴിഞ്ഞില്ല .28 നീക്കങ്ങൾക്കൊടുവിൽ സമനില. ലോക ഒന്നാം നമ്പർ താരമായ 32 കാരൻ കാൾസന്റെ കരിയറിലെ ആദ്യ ലോകകിരീടം 

Previous articleവിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വീണ്ടും ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്
Next articleഉത്തർപ്രദേശിൽ വിദ്യാർത്ഥിയെ മുഖത്തടിപ്പിച്ച സംഭവം; അധ്യാപികക്കെതിരെ വകുപ്പ്തല നടപടി