വണ്ടിപ്പെരിയാർ കൊലക്കേസ്: ഗൗരവമായി പരിഗണിക്കും, തുടർനടപടികളുണ്ടാകും -മുഖ്യമന്ത്രി

ആലപ്പുഴ: വണ്ടിപ്പെരിയാർ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എന്തുസംഭവിച്ചു എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിയെ വെറുതെവിട്ട സംഭവം സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല. ഇത് ഗൗരവമായി പരിഗണിക്കും. ആവശ്യമായ തുടർനടപടികളുണ്ടാകും -മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ പ്രതിക്കെതിരെ പട്ടിക ജാതി – പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അനുമതി ലഭിച്ചാലുടൻ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.

Previous articleകോണ്‍ഗ്രസ് ക്ഷയിച്ചതിന് താനടക്കം കാരണക്കാര്‍; വെളിപ്പെടുത്തല്‍ പ്രണബിന്റെ അവസാന ഡയറിക്കുറിപ്പില്‍
Next articleപൊതുജനാഭിപ്രായം