ഗ്രൂപ്പ്‌ കളിച്ചും, ഏകാധിപത്യ പ്രവണതയും രാജസ്ഥാനെ ‘കൈ’വിട്ടത് ഇങ്ങനെ

ജയ്പൂർ: ഒടുവിൽ രാജസ്ഥാനെ കോൺഗ്രസ് കൈവിടുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ നേരത്തെ തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഈ തർക്കങ്ങൾ പരിഹരിച്ചതായും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തൊഴുത്തിൽ കുത്ത് കോൺഗ്രസിന് വലിയ തിരിച്ചടി നൽകിയിരിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ശക്തമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്. 102 സീറ്റിൽ വ്യക്തമായ ലീഡ് നിലയാണ് ബി.ജെ.പി ഉയർത്തിയിരിക്കുന്നത്. 75 സീറ്റിലാണ് കോൺഗ്രസ് മുന്നിലുള്ളത്വോട്ടെണ്ണലിനിടെ പിന്നിലായിരുന്ന മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ മുന്നേറുകയാണിപ്പോൾ. ബി.ജെ.പി സ്ഥാനാര്‍ഥി അജിത് സിംഗാണ് തൊട്ട് പിന്നിൽ. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സച്ചിനും അജിത് സിംഗും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. സച്ചിൻ 2018 ലെ തെരഞ്ഞെടുപ്പിൽ 50,000 ലേറെ വോട്ടി​െൻറ ഭൂരിപക്ഷത്തിലായിരുന്നു ടോങ്കിൽ നിന്ന് വിജയിച്ച് കയറിയത്. ഇതിനിടെ, രാജസ്ഥാനിൽ വിജയം ഉറപ്പിച്ച് ബി.ജെ.പി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

Previous articleരാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും; ഹൃദയബന്ധമെന്ന് താരിഖ് അന്‍വർ
Next articleമൂന്നിടങ്ങളിൽ ബിജെപി കുതിപ്പ്,’വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം’;കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം