പോക്‌സോ കേസ്; സിപിഐഎം ജില്ലാകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്ത് സിപിഐഎം. വേലായുധന്‍ വള്ളിക്കുന്നിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച്ച ചേര്‍ന്ന സിപിഐഎം നേതൃയോഗത്തിലാണ് തീരുമാനം.പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരായ പരാതി. പിന്നാലെ പരപ്പനങ്ങാടി പൊലീസാണ് കേസെടുത്തത്.

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്. നല്ലളം പൊലീസിന് കേസ് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

Previous articleമഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെ കേസ്
Next articleവരുൺ ഗാന്ധി കോൺഗ്രസിലേക്ക്​? കേദാർനാഥിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച