മോദിയുടെ ആയുധമാണ് കേരളത്തിലെ സിപിഐഎം’; കെ മുരളീധരൻ

സിപിഐഎമ്മിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് കെ മുരളീധരൻ എംപി. മുസ്ലിം ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്തി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിമർശനം. കേരളത്തിൽ ബിജെപിക്ക് നുഴഞ്ഞുകയറാൻ സിപിഐഎം വഴിയൊരുക്കുകയാണെന്നും കോൺഗ്രസിന്റെ തകർച്ചയാണ് അവർ ആഗ്രഹിക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആയുധമാണ് കേരളത്തിലെ സിപിഐഎം. ഇത് അറിയാവുന്നതുകൊണ്ടാണ് സിപിഎമ്മുമായി സമരത്തിനില്ലെന്ന് കോൺഗ്രസ് പറയുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ സമരത്തിന് പോയവർക്ക് ആ അനുഭവം ഇപ്പോഴും ഓർമ്മയുണ്ടാകും. ഇന്നും ഈ കേസിൽ പലരും പ്രതികളാണ്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് സിപിഐഎം നടത്തുന്ന സെമിനാറിനെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

Previous articleഇന്ത്യയാണ് ഇപ്പോൾ എന്റെ എല്ലാം; ഇനിയുള്ള ജീവിതം ഇവിടെ -പബ്ജി വഴി യു.പി സ്വദേശിയുമായി പ്രണയത്തിലായ പാക് യുവതി
Next articleമുസ്ലിം ലീഗിനെ കെണിയിലാക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം’; രാജ് മോഹൻ ഉണ്ണിത്താൻ