പത്തനംതിട്ട: ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് നേരെ സിപിഐഎം ആക്രമണമെന്ന് പരാതി. പത്തനംതിട്ടയിലെ ചൂരക്കോട് ബദാം മുക്കിലാണ് ആർഎസ്എസ് – ബിജെപി പ്രവർത്തകരുടെ വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. അനന്തു, അയ്യപ്പൻ എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് അനന്തുവിന്റെ വീട് കയറി ആക്രമണമുണ്ടായത്. അനന്തുവിന്റെ കൈക്ക് വെട്ടേറ്റു.