എംടി പ്രസംഗിച്ചത് മോദിക്കെതിരെ’; ഇടത് വിരുദ്ധർ കുപ്രചാരണം നടത്തുന്നുവെന്ന് ഇ പി ജയരാജൻ’ഇന്ത്യൻ.

മലപ്പുറം: അമിതാധികാരത്തിനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം മോദിക്കെതിരെയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മലപ്പുറത്ത് ദേശാഭിമാനി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഗവൺമെൻ്റിനെതിരെയുള്ള കുന്തമുനയാണ് എം ടിയുടെ പ്രസംഗം. ഇടത് വിരുദ്ധതയുള്ളവർ അതിനെ സിപിഐഎമ്മിന് എതിരെയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയിരുന്നുവെങ്കിൽ രാജ്യത്തിൻ്റെ മുഖം മാറിയേനെയെന്നും ജയരാജൻ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കെഎൽഎഫ് ഉദ്ഘാടന വേദിയിലായിരുന്നു എം ടിയുടെ വിമർശനം. ഇഎംഎസ്സുമായി താരതമ്യം ചെയ്ത അദ്ദേഹം നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടപ്പെട്ടുവെന്നും എം ടി കുറ്റപ്പെടുത്തി.ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചു.

Previous articleഅയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്
Next articleകൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത