എസ്.ഐയെ കള്ളനാക്കാന്‍ സി.ഐ പ്രതിയെ തുറന്നുവിട്ടു

തൃശൂരില്‍ സി.ഐ എസ്.ഐയെ കള്ളക്കേസില്‍ കുടുക്കിയെങ്കില്‍ തിരുവനന്തപുരത്ത് എസ്.ഐയെ കള്ളനാക്കാന്‍ സി.ഐ പ്രതിയെ തുറന്നുവിട്ടു. മംഗലപുരത്ത് എസ്.എച്ച്.ഒയായിരുന്ന എച്ച്.എല്‍.സജീഷിനെതിരെ എസ്.ഐയായിരുന്ന അമൃത് സിങ് നായകം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയിലാണ് ഗുരുതര ആരോപണം. ജനുവരിയില്‍ തടിമോഷണക്കേസിനെ ഒരാളെ പിടികൂടിയിരുന്നു. അന്ന് രാത്രി പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. പിറ്റേദിവസം സി.ഐയുടെ നേതൃത്വത്തില്‍ പിടികൂടുകയും ചെയ്തു. 
പ്രതിരക്ഷപെട്ടത് എസ്.ഐയുടെ വീഴ്ചയാണെന്ന പേരില്‍ സി.ഐ,  എസ്.ഐക്കെതിരെ വകുപ്പുതല നടപടിയുമെടുത്തു. ഈ അന്വേഷണത്തിന്റെ ഭാഗമായുള്ള മൊഴിയിലാണ് പ്രതി ചാടിപ്പോയതല്ല, രാത്രി സി.ഐയെത്തി തുറന്നുവിട്ടതാണെന്ന പരാതി നല്‍കിയത്. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി ഹാജരാക്കി. ഡി.ഐ.ജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാതിയില്‍ ഗൗരവമുണ്ടെന്നും ബോധ്യപ്പെട്ടു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയെ വകുപ്പുതല അന്വേഷണത്തിനും ചുമതലപ്പെടുത്തി. ക്രിമിനല്‍ ബന്ധത്തിന്റെ പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സസ്പെന്‍ഡ് െചയ്ത ഉദ്യോഗസ്ഥനാണ് സജീഷ്. നിലവില്‍ തൃശൂര്‍ മലക്കപ്പാറ സ്റ്റേഷനില്‍ എസ്.എച്ച്.ഒയാണ്. 

Previous articleകലക്ടർ ഉറപ്പ്​ നൽകി: ജ്യോതിക്ക് ഇനിയും ചോര്‍ന്നൊലിക്കുന്ന വീട്ടിൽ കിടക്കേണ്ടി വരില്ല
Next articleലീഗിന്റെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍;പി കെ കുഞ്ഞാലിക്കുട്ടി