ജർമൻ ഫുട്ബാൾ താരം റോബർട്ട് ബോവർ ഇസ്ലാം മതം സ്വീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇസ്ലാം സ്വീകരിക്കുന്നതിന് തനിക്ക് വഴികാട്ടിയായത് ഭാര്യയും കുടുംബവുമാണെന്ന് വ്യക്തമാക്കിയ താരം, ഇൻസ്റ്റഗ്രാമിൽ നമസ്കരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തു.
നിലവിൽ സൗദി പ്രോ ലീഗ് ക്ലബായ അൽ -തായി എഫ്.സിയുടെ താരമാണ് ഈ 28കാരൻ. ‘ഇന്ന് എനിക്ക് സന്ദേശം അയക്കുന്ന എല്ലാവർക്കും വേണ്ടി, ഭാര്യയും അവരുടെ കുടുംബവുമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതിന് വഴികാട്ടിയായത്. ഈ യാത്രയിൽ എന്നെ സഹായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു’ -ബോവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സീസണിൽ ഒരു വർഷത്തെ കരാറിലാണ് താരം സൗദി ക്ലബിലെത്തുന്നത്.