കോട്ടയം: പ്രതീക്ഷ കൈവിടാതെ എൽ.ഡി.എഫ് സ്ഥാനാർഥി
ജെയ്ക്ക്. ഇനി വോട്ടെണ്ണാനുള്ള പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുക്കളാണ്.
ഭരണ മികവിന് അംഗീകാരം ലഭിച്ചാൽ എൽഡിഎഫ് പുതിയ ചരിത്രം കുറിക്കും. അതേസമയം തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടില്‍ തന്നെ കുതിച്ചത്. അയര്‍ക്കുന്നത്തെ 28 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്