മലപ്പുറം: താനൂരിൽ താമിർ ജിഫ്രിയെന്ന യുവാവിനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കൂടെ കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കർ. മൻസൂറിന്റെ കീശയിൽ ലഹരിമരുന്ന് വെച്ചത് ജില്ലാ പൊലീസ് മേധാവിയുടെ മയക്കുമരുന്ന് വിരുദ്ധ സേനയായ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ആണെന്ന് അദ്ദേഹം ആരോപിച്ചു.
താമിറിനെ വധിച്ച സംഭവത്തിലോ കസ്റ്റഡി മർദനത്തിലോ താനൂർ എസ്.ഐ കൃഷ്ണലാലിന് പങ്കില്ലെന്ന് മൻസൂർ പറഞ്ഞതായും അബൂബക്കർ വെളിപ്പെടുത്തി.