തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം തന്‍റെ കാറിൽ മനഃപൂർവം ഇടിച്ചുതെറിപ്പിച്ചെന്ന് പരാതിയുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. പുതുപ്പള്ളിയിലേക്ക് തെരഞ്ഞടുപ്പ് പ്രചരണത്തിന് പോകുമ്പോഴായിരുന്നു സംഭവമെന്നും കാറിനകത്തുള്ള ബി.ജെ.പിയുടെ കൊടി കണ്ടിട്ട് ഇവർക്ക് അസഹിഷ്ണുതയാണെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
പുതുപ്പള്ളിയിലേക്ക് തെരഞ്ഞടുപ്പ് പ്രചരണത്തിന് പോകുമ്പോൾ പന്തളം എത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വരുന്നുണ്ടായിരുന്നു. പൊലീസ് വാഹനം വരുമ്പോൾ സ്ഥലം ഉണ്ടെങ്കിലേ മാറ്റിക്കൊടുക്കാൻ പറ്റൂ, വണ്ടി തൂക്കി മാറ്റാൻ പറ്റില്ല. കുറച്ച് മുന്നോട്ട് പോയി ഒതുക്കി കൊടുക്കാം എന്ന് കരുതുമ്പോഴേക്ക് വണ്ടി വന്ന് ഇടിച്ച് തെറിപ്പിക്കുകയാണ്. കാരണം, കാറിനകത്തുള്ള ബി.ജെ.പിയുടെ കൊടി കണ്ടിട്ട് ഇവർക്ക് അസഹിഷ്ണുതയാണ് -കൃഷ്ണകുമാർ വിമർശിച്ചു.