കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീ‍‍ർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബി‍ർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് മൂന്നു ദിവസത്തെ അവധി ആയിരിക്കും. 

സഹോദരനും അമീറുമായിരുന്ന  ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 ലാണ് രാജ്യത്തിന്റെ പതിനാറാം ഭരണാധികാരിയായി ഷെയ്ഖ് നവാഫ് ചുമതലയേറ്റത്. 1962ൽ 25-ാം വയസ്സിൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതം തുടങ്ങി. ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചശേഷമാണ് 2006ൽ കിരീടാവകാശിയായി അവരോധിച്ചത്.അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായി സാരഥിയായി മാറിയ അദ്ദേഹം ഗൾഫ് മേഖലയിലെ സമാധാനത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ചനേതാവാണ് കൂടിയാണ്.

Previous articleപൊതുജനാഭിപ്രായം
Next articleകോണ്‍ഗ്രസ് രാജ്യവ്യാപക സംഭാവന പിരിവ് ഡിസംബര്‍ 18ന് ആരംഭിക്കും