യൂണിഫോമിൽ ഹിജാബ് നിരോധിച്ചതായിലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസൽ

കവരത്തി : ലക്ഷദ്വീപ് ഭരണകൂടം കുട്ടികൾക്കായി അവതരിപ്പിച്ച പുതിയ യൂണിഫോമിൽ ഹിജാബ് നിരോധിച്ചതായി മുഹമ്മദ് ഫൈസൽ എം.പി . ബെൽറ്റ്, ടൈ, ഷൂസ്, സോക്‌സ് തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഹിജാബിനെപറ്റി പരാമർശമില്ല. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സ്കാർഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് സമ്പൂർണ നിരോധനമുണ്ടെന്നാണ് മുഹമ്മദ് ഫൈസൽ എം.പി ആരോപിച്ചത് .
ദ്വീപിലെ സ്‌കൂളുകളിൽ നിന്ന് യൂണിഫോമിന്റെ ഭാഗമായിരുന്ന ഹിജാബിനെ ഒഴിവാക്കിയിരിക്കുകയാണ്. സ്‌കൂൾ യൂണിഫോമിൽ നിന്ന് തട്ടമൊഴിവാക്കിയത് പെൺകുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും എംപി പറഞ്ഞു.

സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ആഗസ്റ്റ് 10ന് നൽകിയ സർക്കുലറിൽ സ്കൂൾ കുട്ടികൾ യൂണിഫോം ധരിക്കുന്നതിൽ ഏകത ഉറപ്പാക്കുമെന്നും വിദ്യാർഥികളിൽ അച്ചടക്കമനോഭാവം വളർത്തിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. നിശ്ചിത യൂണിഫോം പാറ്റേൺ അല്ലാതെ മറ്റ് ഇനങ്ങൾ ധരിക്കുന്നത് സ്കൂൾ കുട്ടികളിലെ ഏകതാ സങ്കൽപ്പത്തെ ബാധിക്കും. സ്കൂളുകളിൽ അച്ചടക്കവും ഒരേ ഡ്രസ് കോഡും നിലനിർത്തേണ്ടത് പ്രിൻസിപ്പൽമാരുടെയും സ്കൂൾ മേധാവികളുടെയും ഉത്തരവാദിത്തമാണെന്നും സർക്കുലറിൽ പറയുന്നു.

Previous articleജെയ്ക്ക് സി തോമസ് 17ന് നാമനിർദേശ പത്രിക സമർപ്പിക്കും; മുഖ്യമന്ത്രി പിണറായി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തും
Next articleചെളിയിൽ നിൽക്കുന്ന ജെയ്ക്; ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവെന്ന് എം ബി രാജേഷ്