പത്തനംതിട്ടയിലെ നിരണം പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പാസയതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. യുഡിഎഫ് കൗണ്‍സിലര്‍ ജോളി ഈപ്പന്‍ എല്‍ഡിഎഫ് അവിശ്വാസം പ്രമേയത്തെ പിന്തുണച്ചു.നിരണം പഞ്ചായത്ത് പ്രസിഡന്‍റ് ജയിലിൽ ആയതിനെ തുടർന്ന് ഭരണ സ്തംഭനം നേരിട്ട സാഹചര്യത്തിലാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ജാമ്യത്തിൽ ഇറങ്ങിയ പ്രസിഡന്‍റ് കെ പി പൊന്നൂസ് വോട്ടെടുപ്പിന് എത്തിയില്ല