സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് സംഘം മണിപ്പൂരിലേക്ക് തിരിച്ചു

കോഴിക്കോട്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിച്ചു. മണിപ്പൂരിലെ സാഹചര്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനാണ് മുസ്ലിം ലീഗ് സംഘം യാത്ര തിരിച്ചത്. എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, ഡോ. എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമറും സംഘത്തിലുണ്ട്.

ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. സുപ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. ഇരു വിഭാഗങ്ങള്‍ തമ്മില്‍ മണിപ്പൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം മാസങ്ങളായിട്ടും നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു. നേരത്തെ ചേര്‍ന്ന മുസ്ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പും മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു

Previous articleപൊതുജനാഭിപ്രായം
Next articleകുളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം, കായംകുളത്ത് സ്കൂൾ വിദ്യാർഥിക്ക് ജീവൻ നഷ്ടമായി