എം.ടി.എഫ്.ഇ പൂട്ടി;മലയാളികൾക്ക് കോടികൾ നഷ്ടം

കൊച്ചി: ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് ട്രേഡിങ് നടത്തി അതിന്റെ വരുമാനത്തിന്റെ വിഹിതം നിക്ഷേപകരിലേക്ക് മൂന്നു മുതൽ നാല് ശതമാനം വരെ നൽകിക്കൊണ്ടിരുന്ന കനേഡിയൻ കമ്പനിയാണെന്ന് പറയപ്പെടുന്ന എം.ടി.എഫ്.ഇ തകർന്നു. ട്രേഡിങ്ങിൽ വന്ന നഷ്ടമാണ് എന്ന രീതിയിൽ പ്രചരിപ്പിച്ച ശേഷമാണ് നിക്ഷേപകരുടെ പണവുമായി കടന്നു കളഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തോളം കേരളത്തിലും ഇന്ത്യ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 10000 കണക്കിന് ആളുകളാണ് ഇതിൽ നിക്ഷേപിച്ചിട്ടുള്ളത്. ആദ്യം ചേർന്ന ആളുകൾക്ക് മാസം 10 ലക്ഷം മുതൽ 20 ലക്ഷം വരെ സമ്പാദിക്കാൻ സാധ്യമായിരുന്നു. കമ്പനി കൃത്യമായി പ്ലാൻ ചെയ്ത് മാസത്തിൽ രണ്ടു തവണ ട്രേഡിങ്ങ് നഷ്ടം വരുത്തുന്ന രൂപത്തിൽ ട്രേഡിങ് പ്ലാറ്റ്ഫോം ആണെന്ന് സ്ഥിരീകരിക്കാൻ പ്ലാനുകൾ സജ്ജമാക്കിയിരുന്നു. മാത്രമല്ല പുതുതായി കൊണ്ടുവരുന്ന ആളുകളിൽ നിന്നും അവർക്ക് ട്രേഡ് ചെയ്യുന്ന ലാഭത്തിൽ നിന്നും ഒരു വിധം ചേർത്ത ആൾക്കും കിട്ടിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിൽ നിരവധി ആളുകളാണ് കേരളത്തിൽ നിന്നും ഈ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തത്. 100 പേരെ ചേർത്ത് ആളുകൾക്ക് കമ്പനിയുടെ സിഇഒ പദവി നൽകുന്നു. മാത്രമല്ല അവർക്ക് ഓഫീസ് തുടങ്ങാനും അതിൽ രണ്ട് സ്റ്റാഫിനെ വെക്കാനുള്ള പണം കമ്പനി നേരിട്ട് നൽകുന്നു. ഓരോ മീറ്റിംഗ് വെക്കുമ്പോഴും 100ഡോളർ മുതൽ 300 ഡോളർ വരെ കമ്പനി നൽകുന്നു. ഇതെല്ലാം ആണ് ജനങ്ങളെ ഇതിലേക്ക് ആകർഷിച്ചത്. ഇത് തട്ടിപ്പ് ആണെന്ന് പ്രമുഖ ട്രൈഡർ ഷാരിഖ് ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും നിരവധി പേർ തട്ടിപ്പിൽ അകപ്പെട്ടു. കമ്പനിക്ക് ട്രേഡിങ്ങിൽ നഷ്ടം വന്ന തുക അടച്ചാൽ മാത്രമേ ഇനി ട്രേഡിങ് എടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പുറത്തുവരുന്നത്.

MTFE അവസാനമായി പുറത്തുവിട്ട അറിയിപ്പ്;

Good afternoon,
Last night’s AI trading system did not perform well, which exceeded most people’s expectations. At present, club professionals have analyzed the results of last night’s AI trading. Through analysis, it is known that this is caused by uncontrollable factors in the market and is a normal profit and loss result.

Last night the Federal Reserve released its balance sheet, and the Fed’s liabilities are as high as $1 trillion, almost twice as fast as it was in 2018-2019.
At the same time, the clearing of unemployment benefits in the United States showed that the U.S. market is stabilizing. With the sudden good news superimposed, the U.S. dollar index rebounded from the bottom and rose by more than 300 basis points.

The club is also deeply sorry for this result, and we can understand the feelings of all the Crown family members. The Crown club appeals to everyone to be rational and give yourself a little time to calm down. After all, our purpose is to help everyone improve their lives and create a better life together. A healthy and harmonious environment.

Previous articleഓട പണിയാൻ പോലും പണമില്ലാത്തവർ വികസന ചർച്ചയ്ക്ക് ക്ഷണിക്കുന്നു’; സർക്കാരിനെ പരിഹസിച്ച് വി ഡി സതീശൻ
Next articleകള്ളപ്പണക്കാരായ കച്ചവടക്കാരെല്ലാം കോടികളാണ് ഇടത്-വലത് മുന്നണികൾക്ക് നൽകുന്നത്; കെ.സുരേന്ദ്രൻ